Tuesday July 14th, 2020 - 5:51:am

ഫ്ളിപ്കാര്‍ട്ടിന്റെ വരുമാനം 42,600 കോടി രൂപയായി

Raji Mejo
ഫ്ളിപ്കാര്‍ട്ടിന്റെ വരുമാനം 42,600 കോടി രൂപയായി

ബെംഗളുരു: വാള്‍മാര്‍ട്ടിന്റെ സ്വന്തമായ ഫ്ളിപ്കാര്‍ട്ട് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 42,600 കോടി(6 ബില്യണ്‍ ഡോളര്‍)രൂപ വരുമാനം നേടി.ചെന്നൈആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ പേപ്പര്‍ഡോട്ട് വിസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കമ്പനിയുടെ 77 ശതമാനം ഓഹരിയും വാള്‍മാര്‍ട്ട് സ്വന്തമാക്കിയതിനുശേഷമാണ് ഫ്ളിപ്കാര്‍ട്ടിന് ഇത്രയും കുതിപ്പുണ്ടായത്.
മൊബൈല്‍ വില്പനയിലൂടെയാണ് കമ്പനി മികച്ച വരുമാനം നേടിയത്. ഇത്തവണത്തെ ഉത്സവകാല വില്പനയില്‍ ഫ്ളിപ്കാര്‍ട്ട് 30 ശതമാനം അധികവില്പന നേടിയതായി റെഡ്സീറിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വില്‍പ്പനയില്‍ 55 ശതമാനത്തിലേറെ വിഹതം മൊബൈല്‍ നേടിയതായും പറയുന്നു.

 

Read more topics: Flipkart, revenue ,
English summary
Flipkart's revenue was Rs 42,600 crore
topbanner

More News from this section

Subscribe by Email