Thursday July 16th, 2020 - 6:51:am

വിധവയായ മകളെ 10,000 രൂപയ്ക്ക് വിറ്റ് അച്ഛന്‍; ക്രൂരതയ്ക്കുനേരെ പൊലീസും കണ്ണടച്ചു, യുവതി ഒടുവില്‍ സ്വയം തീകൊളുത്തി

Raji Mejo
 വിധവയായ മകളെ 10,000 രൂപയ്ക്ക് വിറ്റ് അച്ഛന്‍; ക്രൂരതയ്ക്കുനേരെ പൊലീസും കണ്ണടച്ചു, യുവതി ഒടുവില്‍ സ്വയം തീകൊളുത്തി

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ വിധവ സ്വയം തീകൊളുത്തി.സഹായത്തിനായി സമീപിച്ചപ്പോള്‍ പോലീസുകാരും തഴഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം തീകൊളുത്തുകയായിരുന്നു. 80 % പൊള്ളലേറ്റ യുവതിയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശിലെ ഹാപുരില്‍ നിന്നുള്ള യുവതിയെ ഭര്‍ത്താവ് മരിച്ചതിനുശേഷം അച്ഛനും അച്ഛന്റെ സഹോദരിയും ചേര്‍ന്ന് പതിനായിരം രൂപക്ക് വില്‍ക്കുകയായിരുന്നു. വിലയ്ക്കുവാങ്ങിയ ആള്‍ സുഹൃത്തുക്കളുടെ കയ്യില്‍ നിന്നും പണം വായ്പ്പയ്ക്കെടുത്തതിന് പകരം അവരുടെ വീട്ടിലേക്ക് വീട്ടുപണിക്കെന്ന രീതിയില്‍ യുവതിയെ അയക്കുകയും അവിടെവച്ചു ഉപദ്രവിക്കുകയും ബലാത്സംഘത്തിനിരയാക്കുകയും ചെയ്തു.

യുവതി പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരോടും ഹപുര്‍ എസ്പിയോടും സഹായത്തിനായി അഭ്യര്‍ത്ഥിച്ചുവെങ്കിലും ഇവര്‍ കണ്ണടക്കുകയായിരുന്നു.

കേസ് അന്വേഷണം ആരംഭിച്ചുവെന്നും 14 പേര്‍ക്കെതിരെ ബലാത്സംഘത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹപുര്‍ എസ്.പി. യശ്വീര്‍ സിംഗ് പറഞ്ഞു. ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ കേസ് ഏറ്റെടുക്കുകയും യുവതിക്ക് നീതി ലഭിക്കുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിക്കുകയും ചെയ്തു.

 

Read more topics: Father, DAUGHTER, SELL, RAPE
English summary
Father sells widow daughter to 10,000 rupees The police also lashed out at the cruelty, and the girl finally burnt herself
topbanner

More News from this section

Subscribe by Email