Sunday September 26th, 2021 - 1:28:pm

വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യില്ല: നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്

fasila
വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യില്ല: നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്

വ്യാജവാര്‍ത്തകളില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഫേസ്ബുക്ക്. വ്യവസ്ഥകള്‍ക്ക് വിരുദ്ധമല്ലാത്തതിനാല്‍ വ്യാജവാര്‍ത്തകള്‍ നീക്കം ചെയ്യാനാവില്ലെന്ന് ഫേസ്ബുക്ക് അറിയിച്ചു. പകരം വ്യാജവാര്‍ത്തകളെ ന്യൂസ്ഫീഡില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുമെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അത്തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് അഭിപ്രായസ്വാതന്ത്രത്തിന്റെ ലംഘനമാവുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കി. വ്യാജവാര്‍ത്തകളൊക്കെ ഒരു അഭിപ്രായമെന്ന നിലയിലാണ് പോസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ ഉപയോക്താക്കളെ അനുവദിക്കുന്നതെന്നും എന്നാല്‍ ഇത് ന്യൂസ്ഫീഡിന് മുകളില്‍ വരാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ഒരു ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു.

റഷ്യ അമേരിക്കന്‍ വോട്ടര്‍മാരെ ഫേസ്ബുക്ക് വഴി സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ വന്ന സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതില്‍ ഫേസ്ബുക്കിന്റെ പങ്ക് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇങ്ങനെ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ വിലയിരുത്താന്‍ പ്രത്യേകം വസ്തുതാ പരിശോധകരെയും ഫേസ്ബുക്ക് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

English summary
Fake news will not be removed: Facebook
topbanner

More News from this section

Subscribe by Email