Monday November 30th, 2020 - 10:06:pm

ഫെയ്‌സ്ബുക്കിലൂടെ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് ചാറ്റിങ്ങ്; ഒടുവില്‍ റിക്ഷാക്കാരന്‍ കുടുങ്ങി

RA
 ഫെയ്‌സ്ബുക്കിലൂടെ  ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് ചാറ്റിങ്ങ്; ഒടുവില്‍  റിക്ഷാക്കാരന്‍ കുടുങ്ങി

ലഖ്‌നൗ: സ്ത്രീകളെ വലയില്‍ വീഴ്ത്താന്‍  ഫെയ്‌സ്ബുക്കില്‍  ഐപിഎസ് ഉദ്യോഗസ്ഥന്‍റെ  വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ റിക്ഷാക്കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബരേലി സ്വദേശിയായ മഹാരാഷ്ട്ര ഐപിഎസ് ഓഫീസറുടെ ചിത്രമാണ് 52- കാരനായ ജാവേദ് ഉള്ള എന്നയാള്‍ വ്യാജ പ്രൊഫൈലിനായി ഉപയോഗിച്ചത്.സ്ത്രീകളോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിനാണ് വ്യജ പ്രൊഫൈല്‍ സൃഷ്ടിച്ചതെന്ന് ജാവേദ് ഉള്ള പൊലീസിനോട് പറഞ്ഞതായാണ്‌ റിപ്പോര്‍ട്ട് .

ജാവേദ് ഉള്ളയുമായി ആറുമാസത്തെ പരിചയമുണ്ടെന്നും ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി തന്നെ കബളിപ്പിക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇയാള്‍ തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കാറുണ്ടായിരുന്നതായും യുവതി പരാതിയില്‍ പറയുന്നു.

സ്ത്രീകളുമായി നിരന്തരം സംഭാഷണത്തിലേര്‍പ്പെടാറുണ്ടായിരുന്ന ഇയാള്‍ സൃഷ്ടിച്ച ഈ വ്യാജ പ്രൊഫൈലില്‍ 5,000 സുഹൃത്തുക്കള്‍ ഉണ്ടെന്നും ഇതില്‍ 3,000 ത്തോളം ആളുകള്‍ സ്ത്രീകളാണെന്നുമാണ് വിവരം.  ഇസ്സാത്‌നഗര്‍ പൊലീസ് സ്റ്റേഷനിലാണ് റിക്ഷാ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: FACEBOOK, CHATING
English summary
FACEBOOK CHATING
topbanner

More News from this section

Subscribe by Email