Tuesday October 15th, 2019 - 7:01:am
topbanner

എംപ്ലോയബിലിറ്റി റാങ്കിങ്: ആദ്യ 200ല്‍ ഇടംനേടിയത് നാല് ഇന്ത്യന്‍ സ്ഥാപനങ്ങള്‍

Raji Mejo
 എംപ്ലോയബിലിറ്റി റാങ്കിങ്: ആദ്യ 200ല്‍ ഇടംനേടിയത് നാല് ഇന്ത്യന്‍ സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി:വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ലഭ്യത ഉറപ്പാക്കുന്നഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഗോള റാങ്കിങില്‍ ആദ്യ 200ല്‍ നാല് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഇടംനേടി. ഐഐടി ബോംബെ, ഐഐടി ഡല്‍ഹി, ഐഐടി മദ്രാസ് എന്നിവയ്ക്ക് പുറമെ ഡല്‍ഹി സര്‍വകലാശാലയും ഗ്രാജ്വേറ്റ് എംപ്ലോയബിലിറ്റി റാങ്കിങില്‍ ആദ്യ 200ല്‍ സ്ഥാനംപിടിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഐഐടി ബോംബെ 111നും 120നും ഇടയില്‍ സ്ഥാനം കണ്ടെത്തിയപ്പോള്‍ 151-160 വിഭാഗത്തിലാണ് ഐഐടി ഡല്‍ഹി. 171നും 180നും ഇടയില്‍ ഐഐടി മദ്രാസും 191നും 200നും ഇടയില്‍ ഡല്‍ഹി സര്‍വകലാശാലയും ഇടംനേടി.

കഴിഞ്ഞ വര്‍ഷം 141-150 വിഭാഗത്തിലായിരുന്ന ഐഐടി ബോംബെ ഇത്തവണ മുപ്പതോളം സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഐഐടി ഖരഗ്പൂര്‍, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്, മുംബൈ സര്‍വകലാശാല എന്നിവ ആദ്യ മുന്നൂറിലുണ്ട്.

ബ്രിട്ടണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആഗോള ഉന്നത വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയായ ക്വാക്കറെലി സൈമണ്ട്‌സാണ് (ക്യൂ.എസ്) റാങ്കിങ് തയ്യാറാക്കിയത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 758 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് റാങ്കിങിന് പരിഗണിച്ചത്.

മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് പട്ടികയില്‍ ഒന്നാമതുള്ളത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല, കാലിഫോര്‍ണിയ സര്‍വകലാശാല, സിഡ്നി സര്‍വകലാശാല, ഹാര്‍വാഡ് സര്‍വകലാശാല എന്നിവയാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെ റാങ്കുകള്‍ നേടിയത്. ചൈനയിലെ ഷിന്‍ഹുവ സര്‍വകലാശാല ആറാമതെത്തി.

 

English summary
Employability Ranking: Four Indian Companies Ranked in Top 200
topbanner

More News from this section

Subscribe by Email