ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മേയ് 21നാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലെ ഒന്‍പത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്തെ ഒരു സഭയിലും അംഗമല്ലാത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ആശ്വാസകരമാണ്.
നവംബര്‍ 28ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെ സംസ്ഥാന നിയമസഭയില്‍ അംഗമായിരുന്നില്ല. ഭരണഘടന പ്രകാരമുള്ള വ്യവസ്ഥകള്‍ അനുസരിച്ച് ആറുമാസത്തിനുള്ളില്‍ സംസ്ഥാന നിയമസഭയിലേക്കോ കൗണ്‍സിലിലേക്കോ തെരഞ്ഞെടുക്കപ്പെടണമെന്നാണ്.
തെഞ്ഞെടുപ്പ് കമ്മീഷന്റെ വെള്ളിയാഴ്ചത്തെ യോഗത്തിലാണ് തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അമേരിക്കയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗത്തില്‍ പങ്കെടുത്തത്.