Friday September 20th, 2019 - 3:37:pm
topbanner
Breaking News
jeevanam

കുട്ടികളെ വളര്‍ത്താനായി ഓണ്‍ലൈന്‍ വഴി സഹായം തേടി തട്ടിപ്പ് നടത്തിയ സ്ത്രീ ദുബായില്‍ അറസ്റ്റില്‍

Raji Mejo
കുട്ടികളെ വളര്‍ത്താനായി ഓണ്‍ലൈന്‍ വഴി സഹായം തേടി തട്ടിപ്പ് നടത്തിയ സ്ത്രീ ദുബായില്‍ അറസ്റ്റില്‍


ദുബായ്: കുട്ടികളെ വളര്‍ത്താനായി ഓണ്‍ലൈന്‍ വഴി സഹായം തേടി തട്ടിപ്പ് നടത്തിയ സ്ത്രീ ദുബായില്‍ അറസ്റ്റിലായി. 34.68 ലക്ഷം രൂപയാണ് ഇത്തരത്തില്‍ സ്ത്രീ തട്ടിയെടുത്തത്. യുറോപ്യന്‍ സ്വദേശിയായ യുവതിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന.

ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ഇട്ടാണ് ഇവര്‍ ആളുകളില്‍ നിന്ന് പണം തട്ടിയെടുത്തത്. അതേസമയം അറസ്റ്റിലായ യുവതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ദുബായ് പൊലീസ് പുറത്ത് വിട്ടിട്ടില്ല.

കുട്ടികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്നാണ് ദുബായ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ബ്രിഗേഡിയര്‍ ജമാല്‍ അല്‍ സലീം അല്‍ ജലാഫ് പറയുന്നത്.

താന്‍ വിവാഹ മോചിതയാണെന്നും സ്വന്തമായി കുട്ടികളെ വളര്‍ത്തുകയാണെന്നുമായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇവരുടെ മുന്‍ ഭര്‍ത്താവ് ഇ ക്രൈം പ്ലാറ്റ്‌ഫോം വഴി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇവരുടെ തട്ടിപ്പ് പുറത്തു വന്നത്. കുട്ടികള്‍ തനിക്കൊപ്പമാണെന്ന് ഇയാള്‍ വ്യക്തമാക്കിയതായി ബ്രിഗേഡിയര്‍ അല്‍ ജലാഫ് പറഞ്ഞു.
17 ദിവസം കൊണ്ടാണ് ഇവര്‍ 34.68 ലക്ഷം രൂപ തട്ടിയെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള വ്യാജ യാചനകളെ കുറിച്ച് റമദാന് മുമ്പ് തന്നെ പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Viral News

English summary
Dubai woman arrested for cheating online
topbanner

More News from this section

Subscribe by Email