Thursday October 17th, 2019 - 1:35:pm
topbanner

ചൈനയില്‍ ലഹരിമരുന്നു വേട്ട; 26 കിലോ മെഥംഫെറ്റാമിന്‍ പിടികൂടി

Raji Mejo
 ചൈനയില്‍ ലഹരിമരുന്നു വേട്ട; 26 കിലോ മെഥംഫെറ്റാമിന്‍ പിടികൂടി


കുന്‍മിംഗ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ വന്‍ ലഹരിമരുന്നു വേട്ട. അതിര്‍ത്തി നഗരമായ പുഎറില്‍ നിന്ന് 26.2 കിലോഗ്രാം മയക്കുമരുന്നുമായി ഒരാള്‍ പിടിയിലായി. മെഥംഫെറ്റാമിന്‍ എന്ന പുതുതലമുറ ലഹരിമരുന്നാണ് പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജൂണ്‍ രണ്ടിന് പുഎര്‍ വഴി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നു പോലീസ് പിടികൂടിയിരുന്നു. 140 പാക്കറ്റ് മയക്കുമരുന്നു വാഹത്തിന്റെ വാതിലുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തെത്തുടര്‍ന്നു പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.

 

English summary
Drug hunting in China; 26 kg of methamphetamine was seized
topbanner

More News from this section

Subscribe by Email