Wednesday September 29th, 2021 - 4:19:am

വീട് വില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് ചുറ്റിക കൊണ്ടടിച്ച് കൊന്നു

Raji Mejo
വീട് വില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് ചുറ്റിക കൊണ്ടടിച്ച് കൊന്നു

ചെന്നൈ:വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ത്ത് ഭര്‍ത്താവ് ഭാര്യയെ ചുറ്റിക തൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചെന്നൈ, പുളിയന്തോപ്പ് കോര്‍പ്പറേഷന്‍ ലെയ്‌നിലുള്ള രാമകൃഷ്ണനാണ്(69) ഭാര്യ ആര്‍. ജ്യോതിയെ(65) കൊലപ്പെടുത്തിയത്. രാമകൃഷ്ണന്‍ ജ്യോതിയോട് വീട് വില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നിട്ട് പണം തനിക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസുകാരനായിരുന്ന രാമകൃഷ്ണന് ഇപ്പോള്‍ ജോലിയൊന്നുമില്ല. ജ്യോതി വീട്ടമ്മയാണ്. എന്നാല്‍ രാമകൃഷ്ണന്റെ ആവശ്യത്തെ ജ്യോതി എതിര്‍ത്തു. ജൂലൈ 7ന് വീണ്ടും ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി.

ദേഷ്യം പൂണ്ട രാമകൃഷ്ണന്‍ ചുറ്റിക കൊണ്ട് ജ്യോതിയുടെ തലയില്‍ തുടര്‍ച്ചയായി ആഞ്ഞടിക്കുകയായിരുന്നു. ജ്യോതിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിയത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജ്യോതി പിന്നീട് മരിക്കുകയും ചെയ്തു.

രാമകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ജ്യോതിക്കും രാമകൃഷ്ണനും ആറ് മക്കളാണ് ഉള്ളത്. ഇവര്‍ വിവാഹം കഴിഞ്ഞ് മാറിത്താമസിക്കുകയാണ്.

 

 

Read more topics: woman,Hammered, hubby
English summary
Dispute over home sale; The wife was killed by her husband with a hammer
topbanner

More News from this section

Subscribe by Email