Friday October 22nd, 2021 - 9:37:am

ആധാറും പാന്‍ കാര്‍ഡും പൗരത്വം തെളിയിക്കാനുള്ള രേഖയല്ല : ദിലീപ് ഘോഷ്

Anusha unni
ആധാറും പാന്‍ കാര്‍ഡും പൗരത്വം തെളിയിക്കാനുള്ള രേഖയല്ല : ദിലീപ് ഘോഷ്

ന്യൂഡൽഹി : ആധാറും പാന്‍ കാര്‍ഡും പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഏറെ കാലമായി ബംഗാളില്‍ ജീവിക്കുകയും ആധാറും പാന്‍ കാര്‍ഡും ഉള്ളവരും പൗരത്വത്തിനായി അപേക്ഷിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ നേതാക്കളും പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഈ വഞ്ചനയില്‍ വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹൗറയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച്‌ കൊണ്ടുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭയാര്‍ത്ഥികള്‍ പൗരത്വ നിയമ ഭേദഗതിയിലൂടെ തന്നെ പൗരത്വം നേടണം. നിങ്ങള്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പ്രശ്‌നത്തിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ ഭേദഗതി കൊണ്ട് വന്നത് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ്, അല്ലാതെ ആരുടെയും പൗരത്വം തട്ടിപ്പറിക്കാനല്ല. ജനക്കൂട്ടത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പൗരത്വത്തിന് അപേക്ഷിക്കാനായി മൂന്നോ നാലോ മാസം പ്രധാനമന്ത്രി നല്‍കും. നിങ്ങള്‍ എല്ലാവരും പൗരത്വത്തിനായി അപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Dilip Ghosh says aadhar and PAN card not proof of citizenship
topbanner

More News from this section

Subscribe by Email