Saturday October 24th, 2020 - 6:20:am

ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അയല്‍വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തു

Raji E R
 ഡല്‍ഹിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അയല്‍വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാക്കുതര്‍ക്കത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ അയല്‍വാസികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. സീലാംപൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍ഗ്രസ്റ്റബിള്‍ രാജീവ് ആണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിവെച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മീററ്റ് നഗറില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. വെടിവെപ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വടക്ക് കിഴക്കന്‍ ഡി.സി.പി വേദ് പ്രകാശ് സൂര്യ അറിയിച്ചു.

രാജീവിന്റെ കുടുംബവും അയല്‍വാസികളും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. തര്‍ക്കം രൂക്ഷമായതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ റിവോള്‍വര്‍ ഉപയോഗിച്ച് മൂന്നു പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തര്‍ക്കത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

 

English summary
In Delhi, a police officer opened fire on his neighbors
topbanner

More News from this section

Subscribe by Email