Tuesday October 15th, 2019 - 7:02:am
topbanner

ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ്; ധനമന്ത്രി

Raji Mejo
 ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ്; ധനമന്ത്രി

പനജി: ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക നിര്‍മാണ കമ്പനികള്‍ക്കുംകോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കിയുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം ഓഹരിവിപണിക്ക് ഉണര്‍വു പകര്‍ന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജി എസ് ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ആദായനികുതി നിയമത്തില്‍ 2019-20 സാമ്പത്തികവര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതിന്‍ പ്രകാരം മറ്റ് ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികള്‍ക്ക് 22ശതമാനം നിരക്കില്‍നികുതി അടച്ചാല്‍ മതിയാകും- മന്ത്രി പറഞ്ഞു.എല്ലാ സര്‍ചാര്‍ജുകളും ഉള്‍പ്പെടെ ഇനി 25.2 ശതമാനം നികുതി അടച്ചാല്‍ മതിയാകും. നേരത്തെ ഇത് 30 ശതമാനമായിരുന്നു. തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് ഈ കമ്പനികള്‍ നികുതി നല്‍കേണ്ടതില്ല.

സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ആദായനികുതി നിയമത്തില്‍ 2019-20 സാമ്പത്തികവര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതിന്‍ പ്രകാരം മറ്റ് ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികള്‍ക്ക് 22ശതമാനം നിരക്കില്‍നികുതി അടച്ചാല്‍ മതിയാകും- മന്ത്രി പറഞ്ഞു.

English summary
Corporate tax exemption for domestic companies; Finance Minister
topbanner

More News from this section

Subscribe by Email