Monday March 30th, 2020 - 6:51:pm
topbanner

ഫേസ്ബുക്ക് പ്രണയം തള്ളി; പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച പ്രതി പിടിയില്‍

suji
 ഫേസ്ബുക്ക് പ്രണയം തള്ളി; പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച പ്രതി പിടിയില്‍

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ച 21കാരന്‍ അറസ്റ്റിലായി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സോനു കുമാറും യുവതിയും തമ്മില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. എന്നാല്‍ ഇയാളുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ പെണ്‍കുട്ടിയെ കൊല്ലാനായി സോനു പദ്ധതി ഇടുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബിഹാറിലെ പട്‌നയിലാണ് സംഭവങ്ങള്‍. അമ്മാവനൊപ്പം ക്ഷേത്രത്തില്‍ പോയി മടങ്ങവെ സുഹൃത്തിന്റെ സഹായത്തോടെ സോനു ആസിഡ് എറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ ചികിത്സ നടന്നുവരികയാണ്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചത് മുതല്‍ ആസിഡ് എറിയുമെന്ന് സോനു ഭീഷണിപ്പെടുത്തി വരികയായിരുന്നു. പദ്ധതിയുടെ ഭാഗമായി ഇയാള്‍ പെണ്‍കുട്ടിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ഇതിന്റെ ഭാഗമായാണ് ക്ഷേത്രത്തില്‍ നിന്നും മടങ്ങവെയുള്ള അക്രമണം. യുവതിക്കും, അമ്മാവനും നേരെ ആസിഡെറിഞ്ഞ ശേഷം സോനു സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

പോലീസ് വ്യാപകമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ പട്‌നയില്‍ നിന്നും പിടികൂടുന്നത്. ഗാര്‍മെന്റ് ഷോറൂമില്‍ ജോലി ചെയ്തിരുന്ന ആളാണ് സോനു.

 

Read more topics: Cops,acid , rejected
English summary
Cops arrest man for throwing acid on girl who rejected his advances
topbanner

More News from this section

Subscribe by Email