Wednesday January 22nd, 2020 - 12:04:pm
topbanner

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍

Raji Mejo
സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍

ബംഗളൂരു: കര്‍ണാടകയിലെ 15 വിമത എംഎല്‍എമാരുടെ രാജി പ്രശ്‌നത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. ജനാധിപത്യത്തിന് ശക്തിപകരുന്ന വിധിയാണ് സുപ്രീംകോടതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിപ്പ് നിലനില്‍ക്കില്ലെന്ന തെറ്റിധാരണ പരത്താനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍, പാര്‍ട്ടിക്ക് വിപ്പ് നല്‍കാനാകും. ഒപ്പം, കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനുമാകും- ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. വിമത എംഎല്‍മാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിധി.

സഭാനടപടികളില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് വിമത എംഎല്‍എമാരാണ് തീരുമാനിക്കേണ്ടതന്നും വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എംഎല്‍എമാരെ നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

 

English summary
Congress leader DK Sivakumar welcomes Supreme Court verdict
topbanner

More News from this section

Subscribe by Email