Friday August 7th, 2020 - 12:45:am

വാടക ഗര്‍ഭധാരണം നിരോധിക്കും; ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം

NewsDesk
വാടക ഗര്‍ഭധാരണം നിരോധിക്കും; ബില്ലിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യുഡല്‍ഹി: രാജ്യത്ത് വാണിജ്യ അടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം തടഞ്ഞു കൊണ്ടുള്ള ബില്ലിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. പുതിയ ബില്‍ പ്രകാരം പണം നല്‍കിയുള്ള ഗര്‍ഭധാരണം അനുവദനീയമല്ല. നിയന്ത്രിതമായി വാണിജ്യേതര ഗര്‍ഭധാരണമേ ഇനി സാധ്യമാകൂ. കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടര്‍ സാക്ഷ്യപത്രം നല്‍കിയവര്‍ക്ക് മാത്രമേ വാടക ഗര്‍ഭപാത്രത്തിന് ആളെ തേടാന്‍ അനുവദിക്കൂ. വാടക ഗര്‍ഭധാരണത്തിന് സമീപിക്കുന്ന ദമ്പതികള്‍ വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമെങ്കിലും കുട്ടികള്‍ ഇല്ലാത്തവരായിരിക്കണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്ന അമ്മമാരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താനും സാമ്പത്തികചൂഷണം തടയാനുമാണ് നീക്കം. വാടക ഗര്‍ഭപാത്രം കച്ചവടവത്കരിക്കുന്നത് തടയുക, ചൂഷണങ്ങള്‍ക്ക് അറുതിവരുത്തുക, അധാര്‍മികമായുള്ള നീക്കങ്ങളെ ചെറുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ബില്ലിനുള്ളത്. ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്നതിന് ഇന്ത്യക്കാരായിരിക്കണം, വിവാഹിതരായിരിക്കണം, വന്ധ്യതയുണ്ടായിരിക്കണം തുടങ്ങിയ വ്യവസ്ഥകളാണ് ബില്ലിലുള്ളത്. അവിവാഹിതര്‍, വിദേശികള്‍, സ്വവര്‍ഗപ്രേമികള്‍, ലിവിങ് ടുഗതര്‍ തുടങ്ങിയവര്‍ക്ക് ഗര്‍ഭപാത്രം വാടകക്കെടുക്കാന്‍ കഴിയില്ല. ഗര്‍ഭപാത്രം വാടകക്ക് നല്‍കുന്ന അമ്മമാരുടെ സുരക്ഷയെ കരുതി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.

അന്യഗര്‍ഭ പാത്രം ഉപയോഗിച്ച് കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സറോഗസി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം കര്‍ശനമായി നിരോധിക്കും. ഇത്തരത്തില്‍ ജനിക്കുന്ന കുട്ടികളുടെ എല്ലാ വിവരങ്ങളും 25 വര്‍ഷം വരെ സൂക്ഷിച്ചു വെക്കണമെന്ന് ബില്‍ നിര്‍ദേശിക്കുന്നുണ്ട്. പണം സ്വീകരിക്കാതെ അടുത്ത ബന്ധുക്കള്‍ക്കായി ഗര്‍ഭപാത്രം നല്‍കാന്‍ ബില്‍ അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരും. വാണിജ്യാടിസ്ഥാനത്തിലെ വാടകഗര്‍ഭ പാത്രം അനുവദിക്കാനാവില്ലെന്നും ഒരു നിയമ സാധുതയുമില്ലാതെ ഒരു കച്ചവടമായി രാജ്യത്ത് ഇത് വളരുകയാണെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു.

സാമിനെ കൊന്നത് നീണ്ട തയ്യാറെടുപ്പിന് ശേഷം; അരുണിനെ മെല്‍ബണിലെത്തിച്ചതും സോഫി

ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

Read more topics: Cabinet, approve, surrogacy
English summary
Cabinet approves bill to prohibit commercial surrogacy
topbanner

More News from this section

Subscribe by Email