ന്യൂഡല്‍ഹി : മോട്ടോര്‍ വാഹന ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. റോഡ് സുരക്ഷ വര്‍ദ്ധിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമുള്ള ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ലിന് പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമ്മേളനത്തിലാണ് അനുവാദം നല്‍കിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മദ്യപിച്ചു വാനമോടിച്ചാല്‍ 10000 രൂപ വരെ പിഴ ഈടാക്കാനും ഇടിച്ച വാഹനം നിര്‍ത്താതെ പോകുന്ന ഘട്ടത്തില്‍ 25,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപവരെ അപകടത്തിനിരയായ ആള്‍ക്കു നഷ്ടപരിഹാരം ലഭിക്കാനും ഉള്‍പ്പെടെ നിരവധി വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍.
അമിതവേഗതയ്ക്കു 4,000 രൂപ വരെയും ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്കു 2,000 രൂപ വരെയും പിഴ ഈടാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട് ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് 2000 രൂപ പിഴയും മൂന്നു മാസത്തേക്കു ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനും ബില്‍ അംഗീകാരം നല്കി. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്കും 5,000 രൂപ വരെ പിഴയും വേണ്്ടത്ര യോഗ്യതയില്ലാതെ വാഹനമോടിക്കുന്നവര്‍ക്കു 10000 രൂപ പിഴ വിധിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാരുടെ സമ്മേളനത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഭേദഗതികള്‍ നടപ്പിലാക്കുന്നത്. 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാര്‍ സമിതിയില്‍ പങ്കെടുത്തു. ആകെയുള്ള 223 വിഭാഗങ്ങളിലെ 68 ഭാഗങ്ങളിലാണ് ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. 28 പുതിയ വകുപ്പുകള്‍ കൂടുതലായി ചേര്‍ത്തിട്ടുണ്ട്.
റോഡ് നിയമങ്ങള്‍ പാലിക്കാഞ്ഞാലുള്ള പിഴ 100 ല്‍ നിന്ന് 500 ആയി ഉയര്‍ത്തി. അധികൃതരുടെ ആജ്ഞകള്‍ അനുസരിച്ചില്ലെങ്കിലുള്ള പിഴ 500 ല്‍ നിന്ന് 2000 ആക്കി. ലൈസന്‍സില്ലാതെ വണ്ടിയോടിച്ചാലുള്ള പിഴ 1000 ല്‍ നിന്ന് 5000 ആക്കി ഉയര്‍ത്തി. ലൈസന്‍സില്‍ അനുവദിച്ചിട്ടില്ലാത്ത വാഹനം ഓടിച്ചാലും ഇതേ പിഴ തന്നെ ഒടുക്കണം.
രണ്്ടു വര്‍ഷം മുമ്പ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനു പിന്നാലെയാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്ലിന്റെ കരട് രേഖ കൊണ്ട്വരുന്നത്. രാജ്യത്ത് ഓരോ വര്‍ഷവും അഞ്ചു ലക്ഷം വാഹനാപകടങ്ങളിലായി ഒന്നരലക്ഷം പേര് മരിക്കുന്നതായാണ് കണക്ക്.
കൊച്ചി: പീഡനത്തിനിരയായ പെണ്‍കുട്ടിയെ സത്താന്സേവയ്ക്ക് ഉപയോഗിച്ചതായി പൊലീസ്
വിവാഹ മോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയുമായി ലെന
ടോപ്പ്ലെസ് ഫോട്ടോ ഷൂട്ട് വിവാദത്തിന് മറുപടിയുമായി ശ്രുതി മേനോന്