ന്യൂഡൽഹി : കള്ളപ്പണക്കേസിൽ അറസ്റ്റിലായ പ്രമുഖ വ്യവസായി സി സി തമ്പിയുടെ കസ്റ്റഡി കാലാവധി നീട്ടി. തമ്പിയെ നാല് ദിവസം കൂടി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ
ഡൽഹി റോസ് അവന്യു കോടതി ഈ മാസം 28 ന് പരിഗണിക്കും.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
അതേസമയം, തമ്പിക്ക് അർബുദം കൂടാതെ മൂത്രാശയ സംബന്ധമായ അസുഖങ്ങൾ ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2019 ജൂൺ മുതൽ ഇതുവരെ തമ്പിയെ 60 മുതൽ 80 മണിക്കൂർ വരെ ചോദ്യം ചെയ്തു. മാനുഷിക പരിഗണന നൽകണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സി സി തമ്പിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുത്തത്. 288 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് തമ്പിക്കെതിരെ ആരോപിച്ചിരിക്കുന്നത്.