Monday October 19th, 2020 - 8:32:pm

പാക്കിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തേണ്ട സമയമായി എന്ന് ബിപിന്‍ റാവത്ത്

Aswani
പാക്കിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തേണ്ട സമയമായി എന്ന് ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ പാക്കിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അനിവാര്യമാണെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ആര്‍മി തലവന്‍ ബിപിന്‍ റാവത്ത്. സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതു മുതല്‍ അതിര്‍ത്തിയില്‍ വെടിവെപ്പും അക്രമണവും ശക്തമായിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇതിനിടെയാണ് പാക്കിസ്ഥാനെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തേണ്ട സമയം അതിക്രമിക്കുകയാണെന്ന പ്രസ്താവനയുമായി ബിപിന്‍ റാവത്ത് രംഗത്തെത്തിയത്. പാക്കിസ്ഥാന്‍ കേന്ദ്രസ്ഥാനമായിട്ടുള്ള തീവ്രവാദ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. ഇത് ഇന്ത്യന്‍ ജനതയുടെ സമാധാനത്തിന് എതിരെയുള്ള ചോദ്യം ചെയ്യലാണ്. പാക്കിസ്ഥാനെതിരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാക് ഭരണകൂടം തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയാന്‍ ഒരു നടപടിയും എടുക്കിന്നില്ല. അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. കശ്മീരില്‍ സമാധാനം ഉണ്ടാകരുതെന്നാണ് തീവ്രവാദികള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍ ചോരപ്പുഴ ഒഴുക്കാനുളള ശ്രമങ്ങളെ എന്ത് വില കൊടുത്തും തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Bipin Rawat says time has come to do a surgical strike against Pakistan
topbanner

More News from this section

Subscribe by Email