Friday August 7th, 2020 - 1:05:am

കര, വ്യോമ സേനകള്‍ക്ക് പുതിയ മേധാവികളെ നിയമിച്ചു

RAJANI
കര, വ്യോമ സേനകള്‍ക്ക് പുതിയ മേധാവികളെ നിയമിച്ചു

ന്യൂഡല്‍ഹി: ലഫ്. ജനറല്‍ ബിപിന്‍ റാവത്തിനെ പുതിയ കരസേനാ മേധാവിയായും എയര്‍മാര്‍ഷല്‍ ബി.എസ്. ധനോവയെ വ്യോമസേനാ മേധാവിയായും നിയമിച്ചു. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗും വ്യോമസേനാമേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹയും 31നു വിരമിക്കുന്ന ഒഴിവുകളിലാണ് പുതിയ നിയമനങ്ങള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇന്റലിജന്‍സ് മേധാവിയായി രാജീവ് ജെയിനെയും റോ (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്) മേധാവിയായി അനില്‍കുമാര്‍ ദസ്മാനയെയും നിയമിച്ചു.ഉത്തരാഖണ്ഡിലെ പൗരിഗഡ്വാളില്‍ ജനിച്ച ലഫ്. ജന.റാവത്ത് ഗൂര്‍ഖാ റൈഫിള്‍സ് അംഗമായാണ് കരസേനയിലെത്തിയത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ്‌കോംഗോയിലെ ബഹുരാഷ്ട്ര സേനയെ നയിച്ച ഇദ്ദേഹം ദേശീയ സുരക്ഷ, നേതൃത്വം തുടങ്ങിയവയെപ്പറ്റി നിരവധി പ്രബന്ധങ്ങള്‍ രചിച്ചിട്ടുണ്ട്. എംഫില്‍, പിഎച്ച്ഡി ബിരുദങ്ങളും നേടി. എയര്‍മാര്‍ഷല്‍ ബീരേന്ദ്രസിംഗ് ധനോവ വ്യോമസേനാ ഉപമേധാവിയാകും മുമ്പ് ദക്ഷിണപശ്ചിമ വ്യോമ കമാന്‍ഡിന്റെ മേധാവിയായിരുന്നു.

പഞ്ചാബിലെ എസ്എഎസ് നഗറില്‍ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവും വ്യോമസേനാ ഓഫീസറായിരുന്നു. പിതാമഹന്‍ ബ്രിട്ടീഷ്ഇന്ത്യന്‍ സൈന്യത്തില്‍ ക്യാപ്റ്റനായിരുന്നു. 1978ല്‍ വ്യോമസേനയില്‍ ചേര്‍ന്നു.

 

 

Read more topics: Bipin Rawat, Army, Chief, Dhanoa, IAF
English summary
Bipin Rawat Army Chief Dhanoa to head IAF
topbanner

More News from this section

Subscribe by Email