Saturday October 19th, 2019 - 10:08:am
topbanner

ഈ സുന്ദരി നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുണ്ടെങ്കില്‍ സൂക്ഷിക്കുക....

Raji Mejo
 ഈ സുന്ദരി നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിലുണ്ടെങ്കില്‍ സൂക്ഷിക്കുക....

ന്യൂഡല്‍ഹി : സോഷ്യല്‍ മീഡിയ വഴി ചാരപ്രവര്‍ത്തനം ഉണ്ടാകുന്നുവെന്ന ആശങ്ക വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. രണ്ട് വര്‍ഷം മുമ്പ് ഹണിട്രാപ്പിലൂടെ ശത്രു രാജ്യങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമിലെ ചില പ്രൊഫൈലുകളെപ്പറ്റി രഹസ്യാന്വേഷണ വിഭാഗം സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഒയേസോമ്യ' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ കരുതിയിരിക്കാനും മുന്നറിയിപ്പില്‍ പറയുന്നു. സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രമാണ് ഈ അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക്ചര്‍. ഇത് ശത്രുരാജ്യങ്ങളുടെ ട്രാപ്പാണെന്നും ഇതില്‍ വീഴരുതെന്നും അധികൃതര്‍ പറയുന്നു. ആരെങ്കിലും കെണിയില്‍ അകപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ച് വരികയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


2015-17കാലയളവില്‍ ഇത്തരത്തിലുള്ള അഞ്ച് കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. നാലെണ്ണം കരസേനയുമായി ബന്ധപ്പെട്ടതും ഒരെണ്ണം വ്യോമസേനയുമായി ബന്ധപ്പെട്ടതുമായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ രാജസ്ഥാന്‍ സ്വദേശിയായ സോംബിര്‍ എന്ന സൈനികന്‍ സോഷ്യല്‍ മീഡിയ വഴിയുള്ള ഹണിട്രാപ്പില്‍ കുടുങ്ങി, പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് വിവരങ്ങള്‍ നല്‍കിയതിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. അനിക ചോപ്ര എന്ന ഐ.എസ്.ഐയുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഇയാള്‍ നിരന്തരം മെസേജ് ചെയ്തിരുന്നു. ചാറ്റില്‍ യൂണിറ്റിനെപ്പറ്റിയുള്ള വിവരങ്ങളൊക്കെ ഇയാള്‍ കൈമാറിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു വ്യോമസേന ഉദ്യോഗസ്ഥനും ഇത്തരത്തില്‍ കുടുങ്ങിയിരുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷം സൈനികര്‍ സോഷ്യല്‍ മീഡിയയില്‍ ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

 

Read more topics: Beware Friend list, honey trap
English summary
Beware this beauty is on your Front List….
topbanner

More News from this section

Subscribe by Email