Wednesday December 11th, 2019 - 2:32:am
topbanner

യുവമോര്‍ച്ച അംഗമായ ചെറുപ്പക്കാരനുമായി നടത്തിയ അശ്ലീല ചാറ്റ് :55 വയസ്സുള്ള നേതാവ് രാജിവെച്ചു

Raji Mejo
യുവമോര്‍ച്ച അംഗമായ ചെറുപ്പക്കാരനുമായി നടത്തിയ അശ്ലീല ചാറ്റ് :55 വയസ്സുള്ള നേതാവ് രാജിവെച്ചു


ഇന്‍ഡോര്‍: യുവമോര്‍ച്ച അംഗമായ ചെറുപ്പക്കാരനുമായി നടത്തിയ അശ്ലീല ചാറ്റ് പുറത്തായതിനെ തുടര്‍ന്ന് ബി.ജെ.പി ഉജ്ജയ്ന്‍ ഡിവിഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി പ്രദീപ് ജോഷി രാജിവെച്ചു. യുവാവുമായുള്ള ചാറ്റിന്റെ വിവിധ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ജോഷി സ്വമേധയാ രാജിവെക്കുകയായിരുന്നു. അതേസമയം, യുവാവിനെ 20 ദിവസമായി കാണാനില്ലെന്നും ഇയാള്‍ കൊല്ലപ്പെട്ടിരിക്കാമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

55 വയസ്സുള്ള പ്രദീപ് ജോഷിയുമായി അടുപ്പമുള്ള 25 വയസ്സുള്ള ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് പുറത്തായത്. ഈയിടെയായി ജോഷി തന്നെ പരിഗണിക്കുന്നില്ലെന്നും മറ്റ് ചെറുപ്പക്കാരുമായി അടുപ്പമുണ്ടെന്നും യുവാവ് പരാതി പറയുന്ന സന്ദേശങ്ങള്‍ ഉള്‍പ്പെടുന്നതാണിവ. തിരക്കായതിനാലാണ് കൂടെ കൊണ്ടുപോകാത്തതെന്ന് പ്രദീപ് ജോഷി മറുപടി പറയുന്നതും ഇതിലുണ്ട്. ക ഹീ്‌ല ്യീൗ എന്ന വാചകത്തോടെയാണ് യുവാവ് ചാറ്റ് അവസാനിപ്പിക്കുന്നത്.

ചെറുപ്പക്കാരനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതിനെ തുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കള്‍ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ദൃശ്യങ്ങളും ഫോട്ടോകളും ഭോപാലിലെ മധ്യപ്രദേശ് ബി.ജെ.പി ഓഫീസിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് പ്രദീപ് ജോഷി സ്വമേധയാ രാജിവെച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതായി പ്രദീപ് ജോഷി ആരോപിച്ചിരുന്നു.

കാണാതായ യുവാവ് കൊല്ലപ്പെട്ടിരിക്കാമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് സെക്രട്ടറി രാകേഷ് യാദവ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണമാരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Read more topics: BJP, missing, Madhyapradesh
English summary
55-year-old leader resigns
topbanner

More News from this section

Subscribe by Email