Saturday January 18th, 2020 - 2:39:pm
topbanner

ആഭ്യന്തര മന്ത്രിയുടെ പേര് ഹിറ്റ്‌ലറിനൊപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടി വരുമെന്ന് അസദുദ്ദീന്‍ ഉവൈസി : വിമർശനവുമായി സ്പീക്കര്‍

princy
ആഭ്യന്തര മന്ത്രിയുടെ പേര് ഹിറ്റ്‌ലറിനൊപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടി വരുമെന്ന് അസദുദ്ദീന്‍ ഉവൈസി : വിമർശനവുമായി സ്പീക്കര്‍

ന്യൂ ഡൽഹി : ദേശീയ പൗരത്വ ഭേദഗതി ബിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ആഭ്യന്തര മന്ത്രിയുടെ പേര് ഹിറ്റ്‌ലറിനൊപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടി വരുമെന്ന് എം .പി അസദുദ്ദീന്‍ ഉവൈസി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചതുമുതൽ ലോക് സഭയിൽ പ്രതിഷേധങ്ങൾ കനക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മുസ്ലീം ലീഗ് എം.പി. പികെ കുഞ്ഞാലിക്കുട്ടി, തൃണമൂല്‍ എം.പി. സൗഗത റോയ് തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തി. ഇത്തരം നിയമങ്ങളില്‍നിന്നും ആഭ്യന്തരമന്ത്രിയില്‍നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് പറഞ്ഞാണ് സഭയിൽ അസദുദ്ദീന്‍ ഉവൈസി പ്രസംഗം ആരംഭിച്ചത്.

ഇങ്ങനെയാണെങ്കില്‍ ആഭ്യന്തര മന്ത്രിയുടെ പേര് ഹിറ്റ്‌ലറിനൊപ്പം ചേര്‍ത്തുവെയ്‌ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം ഭാഷ സഭയില്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ് സ്പീക്കര്‍ ഇടപെട്ടു.അസദുദ്ദീന്‍ ഉവൈസിയുടെ പരാമര്‍ശം സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യുമെന്നും സ്പീക്കര്‍ പറഞ്ഞു.ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണ് പൗരത്വ ഭേദഗതി ബില്ലെന്നായിരുന്നു സൗഗത റോയിയുടെ അഭിപ്രായം.

English summary
Azaduddin Owaisi against Amith sha
topbanner

More News from this section

Subscribe by Email