Friday August 7th, 2020 - 12:51:am

അയോധ്യ വിധി; വിദ്വേഷ പ്രചാരണം നടത്തിയ 72 പേര്‍ക്കെതിരെ കേസ്

Anusha unnikrishnan
അയോധ്യ വിധി; വിദ്വേഷ പ്രചാരണം നടത്തിയ 72 പേര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ അയോധ്യ കേസ് വിധിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയ 72 പേര്‍ക്കെതിരെ യു പി പോലീസ് കേസെടുത്തു. ഇവിടുത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നാലായിരം സി ആര്‍ പി എഫ് ഭടന്മാരെ കൂടി അധികമായി വിന്യസിച്ചിട്ടുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യങ്ങളില്‍ പ്രചാരണം നടത്തുന്നതിനെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് . മുഖ്യമന്ത്രി യോഗി ആദിനാഥ് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ജമ്മുകാശ്‍മീരില്‍ നിരോധനാജ്ഞ തുടരുകയാണ്. മുംബൈയും ബംഗളൂരുവും കനത്ത ജാഗ്രതയിലാണ്. രാജസ്ഥാനിലെ അജ്മീറില്‍ വിഛേദിച്ച ഇന്റര്‍നെറ്റ്‌ സംവിധാനം ഭാഗികമായി പുനഃസ്ഥാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്.

അതിനിടെ അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ജെയ്ഷ് ഇ മുഹമ്മദ്‌ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഡല്‍ഹി , ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണ് ജെയ്ഷ് ഇ മുഹമ്മദ്‌ ലക്ഷ്യമിടുന്നത് എന്നാണ് വിവരം.

Read more topics: Ayodhya case, arrested, new delhi
English summary
Ayodhya verdict; Case ,against ,72 persons
topbanner

More News from this section

Subscribe by Email