Thursday January 28th, 2021 - 7:31:pm

അങ്ങിനെ ഓണവും കൈവിട്ടോ?: വാമനജയന്തി ആശംസകള്‍ നേര്‍ന്ന് അമിത് ഷാ

NewsDesk
അങ്ങിനെ ഓണവും കൈവിട്ടോ?: വാമനജയന്തി ആശംസകള്‍ നേര്‍ന്ന് അമിത് ഷാ

ദില്ലി: വാമനജയന്തി ആശംസകള്‍ നേര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. മാവേലിയെ വാമനന്‍ ചവിട്ടി താഴ്ത്തുന്ന ചിത്രത്തിനൊപ്പം സമസ്ത ദേശവാസികള്‍ക്കും വാമനജയന്തി ആശംസകളെന്നാണ്അ മിത് ഷാ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഓണമെന്നാല്‍ വാമനജയന്തിയാണെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെ വാക്കുകള്‍ ശരി വെച്ചാണ് അമിത് ഷായുടെ പോസ്റ്റ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഓണത്തെ വാമനജയന്തിയാക്കാന്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നു എന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ബിജെപി ദേശീയ അധ്യക്ഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എത്തിയിരിക്കുന്നത്. അമിത് ഷായുടെ ‘വാമനജയന്തി’ക്ക്എ തിരെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞിരിക്കുന്നത്

സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്നും നാടിനെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനന്‍ എന്നായിരുന്നു ശശികലയുടെ കണ്ടുപിടുത്തം. ഓണം വാമനജയന്തിയാണെന്നു പറഞ്ഞ കെ പി ശശികലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശശികലയുടെ പ്രസ്താവനയെ അനുകൂലിച്ചോ പ്രതികൂലിച്ചോ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തു വന്നിരുന്നില്ല.

ഡ്രൈവറെ തല്ലുമ്പോൾ മിത്രാകുര്യന്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

മിത്ര കുര്യന്റെ കൈയ്യേറ്റം: സംഭവത്തെ കുറിച്ച് ഡ്രൈവര്‍ പറയുന്നത് ഇങ്ങനെ

 

Read more topics: Amit Shah, onam, vamana jayanthi
English summary
Amit Shah facebook post onam vamana jayanthi
topbanner

More News from this section

Subscribe by Email