Saturday September 19th, 2020 - 7:17:am

അമിത് ഷായ്ക്കു നേരെ ഗോ ബാക്ക് വിളിച്ച പെണ്‍കുട്ടികള്‍ക്കു പോലീസ് കാവല്‍

Raji Mejo
അമിത് ഷായ്ക്കു നേരെ ഗോ ബാക്ക് വിളിച്ച പെണ്‍കുട്ടികള്‍ക്കു പോലീസ് കാവല്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെക്കുറിച്ചു വീടു കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരെ ഗോ ബാക്ക് വിളിച്ച പെണ്‍കുട്ടികള്‍ക്കു പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇവര്‍ താമസിക്കുന്ന ഫ്‌ളാറ്റിന് പുറത്തു ഡല്‍ഹി പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളെ കാണാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹി ലജ്പത് നഗറില്‍ ചണ്ഡിബസാറില്‍ എത്തിയപ്പോഴാണ് അമിത് ഷായ്ക്കു നേരെ അപ്രതീക്ഷിത പ്രതിഷേധമുണ്ടായത്. ഹരിണി, ഹരിത എന്നീ രണ്ടുപെണ്‍കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നാലേമുക്കാലോടെയാണ് അമിത് ഷാ ലജ്പത് നഗറിലെ കോളനിയിലെത്തിയത്. ഗൃഹസന്പര്‍ക്ക പരിപാടിക്കെത്തിയ അമിത് ഷാ കൈവീശി നടന്നുപോകവെ രണ്ടു പെണ്‍കുട്ടികള്‍ ഗോ ബാക്ക് വിളിക്കുകയായിരുന്നു.

 വീടിന്റെ മൂന്നാം നിലയില്‍ നിന്നായിരുന്നു പ്രതിഷേധം. വെള്ളത്തുണിയില്‍ ഷെയിം ഓണ്‍ യു എന്നു ചായം കൊണ്ടെഴുതിയ വലിയ ബാനറുകള്‍ വീടിന്റെ മുകളില്‍നിന്ന് ഇവര്‍ താഴേക്കു വിരിച്ചു. തുടര്‍ന്നു കോളനിവാസികളില്‍ ചിലരും ഗോബാക്ക് വിളിച്ചു. എന്നാല്‍ അമിത് ഷാ പ്രതികരിക്കാന്‍ നില്‍ക്കാതെ നടന്നുപോയി.

ഇവരുമായി ബിജെപി പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പ്രതിഷേധ ബാനര്‍ ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് യുവതികള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. പൗരത്വ നിയമഭേദഗതിക്കു ജനപിന്തുണ നേടിയെടുക്കാന്‍ ബിജെപി ഗൃഹസമ്പര്‍ക്ക പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു ഞായറാഴ്ച വൈകുന്നേരം അമിത് ഷാ ഡല്‍ഹിയിലെ കോളനിയില്‍ എത്തിയത്.

ലജ്പത് നഗര്‍ കാലങ്ങളായി ബിജെപിയുടെ ശക്തി കേന്ദ്രമാണ്. ഇതുകൊണ്ടുതന്നെയാണു ലജ്പത് നഗര്‍ തന്നെ ബിജെപി പ്രചാരണത്തിന് തെരഞ്ഞെടുത്തത്. എന്നാല്‍ അവിടെത്തന്നെയാണ് ഇത്തരത്തിലൊരു ഗോബാക്ക് വിളിയുണ്ടായത് എന്നതു ബിജെപി നേതൃത്വം തങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായാണ് കണക്കുകൂട്ടുന്നത്.

 

Read more topics: Amit Shah, Police ,
English summary
Amit Shah: Police call for help
topbanner

More News from this section

Subscribe by Email