Thursday August 13th, 2020 - 2:28:pm

വെറ്റിനറി ഡോക്ടറുടെ കൊലപാതകം : 4 പ്രതികളേയും പോലീസ് കൊലപ്പെടുത്തിയത് യുവതിയെ കൊന്ന അതേ സ്ഥലത്ത്, അതേ സമയത്ത്

princy
വെറ്റിനറി ഡോക്ടറുടെ കൊലപാതകം :  4 പ്രതികളേയും പോലീസ് കൊലപ്പെടുത്തിയത് യുവതിയെ കൊന്ന അതേ സ്ഥലത്ത്, അതേ സമയത്ത്

ഹൈദരാബാദ്: ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നത് അതേ സ്ഥലത്ത് അതേ സമയത്ത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. യുവതി കൊല്ലപ്പെട്ടതും ഏതാണ്ട് ഈ സമയത്ത് തന്നെയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

4 പ്രതികളേയും പോലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിക്കുകയായിരുന്നു. ഇവിടെ വച്ചാണ് പോലീസ് പ്രതികളെ വധിച്ചത്. തങ്ങളെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്വയം രക്ഷക്ക് പ്രതികൾക്ക് നേരെ വെടിയുതിര്‍ത്തുവെന്നാണ് പോലീസ് പറയുന്നത്. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് വെടിയേറ്റ് മരിച്ചത് .സൈദാരാബാദ് പോലീസ് കമ്മീഷ്ണര്‍ സജ്ജനാരിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ 27 ന് രാത്രി ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയില്‍ വെച്ചായിരുന്നു വെറ്റിനറി ഡോക്ടറായ യുവതിയെ ട്രക്ക് ഡ്രൈവര്‍മാരായ നാല് പ്രതികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പീഡനത്തിന് ശേഷം പ്രതി അരീ‌ഫ് യുവതിയെ വായും മൂക്കും പൊത്തി അരീ‌ഫ് യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയുടെ മൃതദേഹം ട്രക്കില്‍ കയറ്റി ആരിഫും ചെല്ല കേശവലുവും ചന്തന്‍പള്ളി കലുങ്കിന് സമീപത്ത് എത്തി. ഇതേ സമയം തന്നെ നവീനും ശിവയും പെട്രോളുമായി സംഭവ സ്ഥലത്ത് എത്തി. തുടര്‍ന്ന് നാല് പ്രതികളും ചേര്‍ന്ന് മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

English summary
All four accused were killed by the police at the same place where the Veterinary Doctor was killed
topbanner

More News from this section

Subscribe by Email