Wednesday July 17th, 2019 - 10:13:am
topbanner
topbanner

കര്‍ണാടകോണ്‍ഗ്രസ് പിരിച്ചുവിട്ടു; പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റും തുടരുമെന്ന് കെ സി വേണുഗോപാല്‍

JB
കര്‍ണാടകോണ്‍ഗ്രസ് പിരിച്ചുവിട്ടു; പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റും തുടരുമെന്ന് കെ സി വേണുഗോപാല്‍

 

ബെംഗലൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെ കര്‍ണാടക പിസിസി കോണ്‍ഗ്രസ് ദേശീയ നേതൃത്വം പിരിച്ചുവിട്ടു. കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ കെ സി വേണുഗോപാലാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

'കര്‍ണാടക കോണ്‍ഗ്രസ് പിസിസി പിരിച്ചുവിടാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചു. എന്നാല്‍ നിലവിലെ പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റ് തല്‍സ്ഥാനത്തു തന്നെ തുടരും' കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ എല്ലാ കമ്മിറ്റികളും പുനസംഘടിപ്പിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട് റാവു പറഞ്ഞു. ഇന്നലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് എംഎല്‍എയായ റോഷന്‍ ബൈഗിനെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

English summary
AICC DISOLVED KARNATAKA CONGRESS STATE COMMITTE
topbanner

More News from this section

Subscribe by Email