Tuesday September 22nd, 2020 - 1:15:am

ഒരു വര്‍ഷത്തോളം കെഎഫ്സിയെ പറ്റിച്ച് സൗജന്യ ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥി പിടിയില്‍

Raji Mejo
 ഒരു വര്‍ഷത്തോളം കെഎഫ്സിയെ പറ്റിച്ച് സൗജന്യ ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥി പിടിയില്‍

ദക്ഷിണാഫ്രിക്കയില്‍ ഒരു വര്‍ഷത്തോളം കെഎഫ്സിയെ പറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ച 27 കാരന്‍ അറസ്റ്റില്‍. കെഎഫ്സിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും ഗുണനിലവാര പരിശോധനയ്ക്കായി അയച്ചിരിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് യുവാവ് തൊഴിലാളികളെ അടക്കം പറഞ്ഞുപറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദക്ഷിണാഫ്രിക്കയിലെ ക്വസ്ലുലുനറ്റല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് പിടിയിലായിരിക്കുന്നത്. ഓരോ ദിവസവും ഓരോ കെഎഫ്സി ഔട്ലെറ്റുകളിലേക്ക് കയറിച്ചെന്ന് തന്നെ കെഎഫ്സി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്നും ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്താനായി അയച്ചിരിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു വയറുനിറയെ ആഹാരം കഴിച്ചത്.

കെനിയന്‍ പത്രപ്രവര്‍ത്തകനായ ടെഡി യൂജിന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രചരിപ്പിച്ച ഈ രസകരമായ വാര്‍ത്ത നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയായിരുന്നു.

 

Read more topics: KFC,student
English summary
A year ago, a student who sustained free food by clinging to KFC
topbanner

More News from this section

Subscribe by Email