Sunday August 25th, 2019 - 8:24:pm
topbanner
topbanner

യുപിയിലെ ഗ്രാമത്തില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പ് ; സ്ത്രീകള്‍ അടക്കം 9 പേര്‍ മരിച്ചു

suji
യുപിയിലെ ഗ്രാമത്തില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പ് ; സ്ത്രീകള്‍ അടക്കം 9 പേര്‍ മരിച്ചു

യുപിയിലെ സോന്‍ഭദ്ര ജില്ലയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും വെടിവെപ്പിലും മൂന്നു സ്ത്രീകള്‍ അടക്കം 9 പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റെന്നും പോലീസ് അറിയിച്ചു. സോന്‍ഭദ്ര ജില്ലയിലെ ഉഭയിലാണ് സംഭവം. യഗ്യ ദത്തെന്ന ഗ്രാമമുഖ്യന്‍ രണ്ടു വര്‍ഷം മുമ്പ് വാങ്ങിയ 36 ഏക്കര്‍ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഗ്രാമത്തലവനും സംഘവും ഇന്ന് സ്ഥലത്ത് ട്രാക്ടറുമായി എത്തിയതോടൈയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് വെടിവയ്പ്പുണ്ടായത്.

നാട്ടുകാര്‍ തന്റെ സ്ഥലം കൈയ്യേറിയെന്നാണ് ഗ്രാമമുഖ്യന്റെ പരാതി. തുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കാന്‍ ഇരു വിഭാഗങ്ങളോടും പോലീസ് നിര്‍ദ്ദേശിച്ചു. സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ജില്ലാ ഭരണകൂടവും തുടങ്ങിവച്ചിരിക്കേയാണ് വെടിവെപ്പ്.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടുക്കം രേഖപ്പെടുത്തി. പോലീസ് മേധാവിയോട് വിവരം തേടിയിട്ടുണ്ട്.

Read more topics: 9 killed, shoot, up
English summary
9 killed in shootout up
topbanner

More News from this section

Subscribe by Email