Monday August 10th, 2020 - 2:52:pm

തമിഴ്‌നാട്ടില്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്ന യുവാവ് 80 വയസ്സുകാരിയെ കടിച്ചു കൊന്നു

suji
തമിഴ്‌നാട്ടില്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്ന യുവാവ് 80 വയസ്സുകാരിയെ കടിച്ചു കൊന്നു

തമിഴ്‌നാട്ടില്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്ന യുവാവ് 80 വയസ്സുകാരിയെ കഴുത്തിന് കടിച്ച് കൊന്നു. ശ്രീലങ്കയില്‍ നിന്നെത്തിയ 35 കാരനാണ് വൃദ്ധയെ കൊലപ്പെടുത്തിയത്. ശ്രീലങ്കയില്‍ നിന്ന് തിരിച്ചെത്തിയ ഇയാള്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. വീട്ടില്‍ നിന്ന് നഗ്‌നനായി ഓടിയ യുവാവ് വൃദ്ധയെ അക്രമിക്കുകയായിരുന്നു.വെള്ളിയാഴ്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിലഗുരുതരമായതിനെത്തുടര്‍ന്ന് മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'പ്രതി മണികണ്ഠന് മാനസികരോഗമുണ്ട്. 2010ല്‍ ഇയാള്‍ മധുരയില്‍ ചികിത്സ തേടിയിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ഇയാള്‍ സ്വയം വിവസ്ത്രനായി വീട്ടില്‍ നിന്ന് ഓടി. നൂറ് മീറ്റര്‍ ദൂരം ഓടിയ ഇയാള്‍ വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന വൃദ്ധയെ അക്രമിക്കുകയായിരുന്നു,' പൊലീസ് പറഞ്ഞു.
ശ്രീലങ്കയില്‍ നിന്ന് തിരിച്ചെത്തിയത് മുതല്‍ ബിസിനസ് തകരുമോ എന്നോര്‍ത്ത് മണികണ്ഠന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് കുടുംബം പറഞ്ഞു. മണികണ്ഠനെതിരെ കൊലാപാതക കുറ്റം ചുമത്തി.

 

English summary
80 year woman killed by man who quarantined
topbanner

More News from this section

Subscribe by Email