Saturday May 30th, 2020 - 5:56:pm

കൊറോണാ പോരാട്ടത്തിന് 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ

suji
കൊറോണാ പോരാട്ടത്തിന് 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ

കൊറോണാവൈറസ് പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുമ്പോള്‍ ലോകത്തിലെ ഭരണകൂടങ്ങള്‍ പിടിച്ചുനില്‍ക്കാനുള്ള പോരാട്ടത്തിലാണ്. വൈറസിനെതിരായ പോരാട്ടത്തില്‍ പിന്തുണ പ്രഖ്യാപിച്ച് നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ സഹായവാഗ്ദാനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയിലും ഈ പിന്തുണ പ്രഖ്യാപിക്കുന്നതില്‍ വ്യത്യസ്ത നിലപാടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് സംഭാവന പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യ സ്വന്തം കാലില്‍ തിരിച്ചെത്താന്‍ 80 ലക്ഷം രൂപയാണ് രോഹിത് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 45 ലക്ഷം രൂപ പിഎംകെയേഴ്‌സ് ഫണ്ടിലേക്കും, 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും, 5 ലക്ഷം വീതം ഫീഡിംഗ് ഇന്ത്യയ്ക്കും, തെരുവുനായകളുടെ ക്ഷേമത്തിനായുമാണ് നല്‍കിയിട്ടുള്ളത്.

'നമ്മുടെ രാജ്യത്തെ ചുവടുകളില്‍ തിരിച്ചെത്തിക്കണം, ഈ ബാധ്യത നമുക്കാണ്. എന്റെ ചെറിയ സംഭാവന നല്‍കിയിട്ടുണ്ട്. നമുക്ക് നേതാക്കള്‍ക്ക് പിന്നില്‍ അണിനിരന്ന് അവരെ പിന്തുണയ്ക്കാം', രോഹിത് ട്വീറ്റില്‍ വ്യക്തമാക്കി. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും, ഭാര്യ അനുഷ്‌കയും പ്രധാനമന്ത്രിക്കും, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വ ഫണ്ടിനും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പിവി സിന്ധു, സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍ തുടങ്ങിയ കായിക മേഖലയില്‍ നിന്നുള്ളവരും സംഭാവനകള്‍ നല്‍കിയിരുന്നു.

 

Read more topics: 80 lakhs , donate, rohit sarma
English summary
80 lakhs donate by rohit sarma
topbanner

More News from this section

Subscribe by Email