Saturday October 24th, 2020 - 6:14:am

കര്‍ണാടകയില്‍ 8 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു ; ഒഡീഷയിലും കൂട്ടബലാത്സംഗം

suji
കര്‍ണാടകയില്‍ 8 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു ; ഒഡീഷയിലും കൂട്ടബലാത്സംഗം

കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ എട്ടു വയസുകാരിയെ അയല്‍വാസി ലൈംഗീകമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി. ഗ്രാമത്തിലെ കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അയല്‍വാസിയായ യെല്ലപ്പ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ പുരിയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കലബുറഗിയിലെ ഉള്‍ഗ്രാമത്തിലാണ് സംഭവം. രാത്രിയായിട്ടും കുട്ടിയെ കാണാതായതോടെയാണ് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചിറങ്ങിയത്. പോലീസിലും പരാതി നല്‍കി. മദ്യലഹരിയിലായിരുന്ന യെല്ലപ്പ കുട്ടിയെ മിഠായി നല്‍കി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കനാലില്‍ ഉപേക്ഷിച്ചെന്നും ഇയാള്‍ മൊഴി നല്‍കി. ഇതേ തുടര്‍ന്ന് കനാല്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒഡീഷയിലെ പുരിയിലു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പോലീസ് വിശദമായ അന്വേഷണത്തിലാണ് .

Read more topics: 8 year child ,rape, kill, karnataka
English summary
8 year child raped and killed in karnataka
topbanner

More News from this section

Subscribe by Email