Thursday September 24th, 2020 - 1:53:am

അയല്‍വീട്ടില്‍ ടിവി കാണാന്‍ പോയ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ; പ്രതികള്‍ 15 വയസില്‍ താഴെയുള്ളവര്‍

suji
അയല്‍വീട്ടില്‍ ടിവി കാണാന്‍ പോയ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ; പ്രതികള്‍ 15 വയസില്‍ താഴെയുള്ളവര്‍

ബീഹാറിലെ പുരുണിയയില്‍ കൗമാരക്കാര്‍ ചേര്‍ന്ന് എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 12നും 15 വയസിനിടയിലുള്ള കൗമാരക്കാരാണ് കേസിലെ പ്രതികള്‍. അയല്‍പ്പക്കത്തെ വീട്ടില്‍ ടിവി കാണാന്‍ പോയ കുട്ടിയാണ് കൊല്ലപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം അയല്‍ വീട്ടില്‍ ടിവി കാണാന്‍ പോയ കുട്ടി രാത്രിയായിട്ടും തിരികെ വരാതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം വെറ്റിലക്കടയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരുടെ സമ്മര്‍ദ്ദം ഉണ്ടായതിനെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്താതെ കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചു. പ്രതികളിലൊരാള്‍ കുട്ടിയെ മറ്റ് രണ്ടുപേരോടൊപ്പം ബലാത്സംഗം ചെയ്തതായി സുഹൃത്തുക്കളോട് പറഞ്ഞതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്.

നാട്ടുകാര്‍ പ്രതിയെ പിടികൂടി മര്‍ദ്ദിച്ചതിനെത്തുടര്‍ന്നാണ് കൂട്ട് പ്രതികളുടെ പേര് വെളിപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ രണ്ട് പ്രതികളെ പോലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ മൂന്നാമത്തെ പ്രതിക്കായി അന്വേഷണം നടക്കുകയാണ്. പ്രതികള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അയല്‍വാസികളാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തക്കറ കണ്ടിരുന്നതായി കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.

 

 

Read more topics: child ,raped ,kill, bihar
English summary
8 year child raped and killed in bihar
topbanner

More News from this section

Subscribe by Email