Wednesday April 1st, 2020 - 1:04:am
topbanner

ജപ്പാന്റെ ആഡംബര കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി

suji
ജപ്പാന്റെ ആഡംബര കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി

ജപ്പാനിലെ യോകോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായാതായി കേന്ദ്ര വിദേശകാര്യവക്താവ് രവീഷ് കുമാര്‍. എല്ലാവരും ആശുപത്രിയില്‍ ചികിത്സയിലാണെന്നും രവീഷ് കുമാര്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഇന്ത്യന്‍ പൗരന്മാരായ 132 കപ്പല്‍ ജീവനക്കാരും ആറ് യാത്രക്കാരുമാണ് ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ ഉള്ളത്. ഏറ്റവും പുതിയ വിവരം അനുസരിച്ച് കൊറോണ വൈറസ് ബാധിച്ച എട്ട് ഇന്ത്യന്‍ പൗരന്മാര്‍ ഈ കപ്പലില്‍ ഉണ്ട്. ഇവര്‍ ഒരു പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്, 'വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കപ്പലിലുള്ള 10 ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി 4 മുതല്‍ ടോക്കിയോയ്ക്കടുത്തുള്ള യോകോഹാമ തുറമുഖത്ത് ഡയമണ്ട് പ്രിന്‍സസ് എന്ന ക്രൂയിസ് കപ്പല്‍ പിടിച്ചിട്ടിരിക്കുകയാണ്.

 

 

 

English summary
8 th indian result corona positive cruise ship
topbanner

More News from this section

Subscribe by Email