Monday February 17th, 2020 - 9:20:am
topbanner

പൗരത്വഭേദഗതി നിയമം ; ഷഹീന്‍ ബാഗില്‍ പ്രതിഷേധം സംഘടിപ്പിച്ച എട്ട് പേര്‍ അറസ്റ്റില്‍

Anusha unni
പൗരത്വഭേദഗതി നിയമം ; ഷഹീന്‍ ബാഗില്‍ പ്രതിഷേധം സംഘടിപ്പിച്ച എട്ട് പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് സമാജ്‌വാദി പാര്‍ട്ടി വിദ്യാര്‍ത്ഥി നേതാവിനെയടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹി ജാമിയനഗര്‍ സ്വദേശിയായ ഫൈസാന്‍ ഇലാഹി എന്ന വിദ്യാര്‍ത്ഥി ഷഹീന്‍ ബാഗ് പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതായി പോലീസ് കണ്ടെത്തിയെന്നാണ് അറസ്റ്റിന് പിന്നാലെ അഡീഷണല്‍ ഡിസിപി വികാസ് ചന്ദ്ര ത്രിപാഠി പ്രതികരിച്ചത്.

പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കിയ ഷഹീന്‍ ബാഗ് പ്രതിഷേധക്കാരുമായി ഇദ്ദേഹം നിരവധി തവണ ഫോണ്‍ സമ്പര്‍ക്കം നടത്തിയിരുന്നുവെന്നും ഇവരെ കൂടാതെ പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട് എസ്പി വിദ്യാര്‍ത്ഥി നേതാവ് പൂജ ശുക്ലയെയും മറ്റ് ആറ് പേരെയും അറസ്റ്റ് ചെയ്തതായും വികാസ് ചന്ദ്ര ത്രിപാഠി വ്യക്തമാക്കി.

English summary
8 arrested for protest in Shaheen Bagh
topbanner

More News from this section

Subscribe by Email