Saturday October 24th, 2020 - 6:40:am

ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു കഴുത്തു ഞെരിച്ചു കൊന്നു ; ഞെട്ടിക്കുന്ന സംഭവം രാജസ്ഥാനില്‍

suji
ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു കഴുത്തു ഞെരിച്ചു കൊന്നു ; ഞെട്ടിക്കുന്ന സംഭവം രാജസ്ഥാനില്‍

രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ ശനിയാഴ്ച കാണാതായ ആറുവയസ്സുകാരിയെ സ്‌കൂള്‍ യൂണിഫോമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് സ്‌കൂള്‍ യൂണിഫോം ബെല്‍റ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു.പെണ്‍കുട്ടിയുടെ മൃതദേഹം കുട്ടിയുടെ ഗ്രാമമായ ഖേതാദിക്കടുത്തുള്ള കുറ്റിക്കാട്ടില്‍ കിടക്കുകയായിരുന്നു. മദ്യക്കുപ്പികള്‍, ലഘുഭക്ഷണങ്ങള്‍ എന്നിവ കണ്ടെത്തി. രക്തക്കറയുണ്ടായതായും പാലീസ് അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ സ്‌കൂളില്‍ ശനിയാഴ്ച കായിക മത്സരമുണ്ടായതായും അതിനുശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നും പൊലീസ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉച്ചകഴിഞ്ഞ് 3 മണിയോടെ പെണ്‍കുട്ടി വീട്ടിലെത്താത്തപ്പോള്‍ വീട്ടുകാര്‍ അവളെ തിരയാന്‍ തുടങ്ങി. അവര്‍ മണിക്കൂറുകളോളം കൃഷിയിടങ്ങളിലും ബന്ധുക്കളുടെ വീടുകളിലും തിരഞ്ഞു. ഞായറാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ രക്തം പുരണ്ട മൃതദേഹം സ്‌കൂളില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്.

പ്രകോപിതരായ ജനക്കൂട്ടം സംഭവസ്ഥലത്ത് തടിച്ചുകൂടി. കുട്ടിയുടെ കൊലപാതകത്തെക്കുറിച്ച് പൊലീസും ഫോറന്‍സിക് സംഘവും അന്വേഷണം നടത്തി. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

 

Read more topics: 6 year child ,rape, kill, pakistan
English summary
6 year child killed in rajastan
topbanner

More News from this section

Subscribe by Email