Thursday May 28th, 2020 - 2:47:am

 കോവിഡ് 19; വൈറസ് ബാധിതരുടെ എണ്ണം 2000 കടന്നു; മരണം 56

JB
 കോവിഡ് 19; വൈറസ് ബാധിതരുടെ എണ്ണം 2000 കടന്നു; മരണം 56

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2000 കടന്നു. വെള്ളിയാഴ്ച ഇന്ത്യയിലെ ആകെ കോവിഡ് 19 ബാധിതരുടെ എണ്ണം 2301 ആയി. ഇതില്‍ 56 പേര്‍ മരിച്ചു. 156 പേര്‍ സുഖം പ്രാപിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.നിലവില്‍ രാജ്യത്ത് 2088 കോവിഡ് 19 ആക്ടിവ് കേസുകളുണ്ട്.രാജ്യത്ത് ആകെ 2301 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 156 പേര്‍ സുഖം പ്രാപിച്ചു. 56 പേര്‍ മരിച്ചു.' - ആരോഗ്യവകുപ്പ് അറിയിച്ചു.

മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 335 പേര്‍ക്കാണ് ഇവിടെ ഇതുവരെ കൊറോണ വൈറസ് ബാധിച്ചത്. ഇതില്‍ 16 പേര്‍ മരിച്ചു. തമിഴ്‌നാടാണ് രണ്ടാമത്. 309 പേര്‍ക്കാണ് ഇവിടെ കൊറോണ ബാധിച്ചത്. ഇതില്‍ ആറുപേര്‍ മരിച്ചു. കേരളത്തില്‍ 286 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവ് ആയി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ മരിച്ചു.

Read more topics: covid 19, 56 died india, corona,
English summary
56 died in india due to corona
topbanner

More News from this section

Subscribe by Email