Friday November 15th, 2019 - 6:15:pm
topbanner

മഹാരാഷ്ട്രയില്‍ 50 ശിവസേന പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

suji
മഹാരാഷ്ട്രയില്‍ 50 ശിവസേന പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

മഹാരാഷ്ട്രയില്‍ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ അമ്പത്തിലേറെ ശിവസേന നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പാര്‍ഗാര്‍ ജില്ലയിലെ അംബേസരി, നാഗ്‌സരി പ്രദേശങ്ങളിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് ശിവസേന വിട്ടത്. അംബേസരിയില്‍ ചേര്‍ന്ന വലിയ പൊതുയോഗത്തിലാണ് ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്. സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. അശോക് ധവാലേ, മറിയം ധവാലേ, വിനോദ് നിക്കോള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ പഞ്ചായത്ത് അംഗങ്ങളായിരുന്നവരും ഇപ്പോള്‍ പഞ്ചായത്ത് അംഗങ്ങള്‍ ആയിരിക്കുന്നവരുടെയും നേതൃത്വത്തിലാണ് സി.പി.ഐ.എമ്മിലേക്കുള്ള വരവ്. ധഹാനു സീറ്റില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളിനെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുമെന്ന് പുതിയ നേതാക്കള്‍ പറഞ്ഞു.

സിപിഐഎം സ്ഥാനാര്‍ത്ഥി വിനോദ് നിക്കോളിനെ എന്‍.സി.പി, കോണ്‍ഗ്രസ്. വി.ബി.എ എന്നീ പാര്‍ട്ടികള്‍ പിന്തുണക്കുന്നത്. അതിനാല്‍ ഈ മണ്ഡലത്തില്‍ ജയിച്ചു കയറാമെന്നാണ് പാര്‍ട്ടി കരുതുന്നത്. നിലവില്‍ ദഹാനു മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എ ബി.ജെ.പിയുടെ പസ്‌കല്‍ ദനാരേയാണ്. ഈ സീറ്റില്‍ മാത്രമാണ് പ്രതിപക്ഷ കക്ഷികളെല്ലാവരും ചേര്‍ന്ന് സി.പി.ഐ.എമ്മിനെ പിന്തുണക്കുന്നത്.

 

Read more topics: shiv sena, cpim
English summary
50 shiv sena supporters join in cpim
topbanner

More News from this section

Subscribe by Email