Wednesday April 8th, 2020 - 1:22:am
topbanner

ലോക്ഡൗണ്‍ കാരണം പ്രയാസമനുഭവപ്പെടുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ അരി നല്‍കും ; ഗാംഗുലി

suji
ലോക്ഡൗണ്‍ കാരണം പ്രയാസമനുഭവപ്പെടുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ അരി നല്‍കും ; ഗാംഗുലി

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാരണം പ്രയാസമനുഭവപ്പെടുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ അരി നല്‍കുമെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ അദ്ധ്യക്ഷനുമായ സൗരവ് ഗാംഗുലി. ഗാംഗുലിയും ലാല്‍ ബാബ റൈസ് കമ്പനിയും ചേര്‍ന്നാണ് സര്‍ക്കാര്‍ സ്‌കൂളില്‍ പാര്‍പ്പിച്ച പാവങ്ങള്‍ക്ക് അരി നല്‍കുക.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ഗാംഗുലിയുടെ ഈ നീക്കം സംസ്ഥാനത്തെ മറ്റുള്ളവരെ കൂടി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദിപ്പിക്കുമെന്ന് ലാല്‍ ബാബ റൈസ് കമ്പനി പ്രതികരിച്ചു.

അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് മൂന്നുകോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രമുഖ ബിസ്‌ക്കറ്റ് കമ്പനിയായ പാര്‍ലെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളെ മുന്‍നിര്‍ത്തി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലെ മാതൃകാപരമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ കഴി പാര്‍ലെ ജി പാക്കറ്റുകള്‍ വിതരണം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

 

English summary
50 lakhs help by ganguly who affect lockdown
topbanner

More News from this section

Subscribe by Email