Saturday April 4th, 2020 - 5:18:am
topbanner

സോപോറില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു

Jikku Joseph
സോപോറില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോറില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് നാലു പോലീസുകാര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സ്‌ഫോടനമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളില്‍ പത്തോളം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോപോര്‍ മാര്‍ക്കറ്റിലെ പോലീസിന്റെ പട്രോള്‍ സംഘത്തെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ മൂന്നുകടകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയതായും ആക്രമണകാരികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വച്ച കണക്ക് പ്രകാരം 2016 നാംബര്‍ ഒന്നു മുതല്‍ 2017 ഒക്ടോബര്‍ 31 വരെ താഴ്വരയില്‍ 341 ഭീകരാക്രമണങ്ങളാണ് നടന്നത്. മുന്‍വര്‍ഷം ഇത് 311 ആയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
4 cops killed in kashmirs sopore in ied blast
topbanner

More News from this section

Subscribe by Email