Wednesday April 1st, 2020 - 1:47:pm
topbanner

 ഡല്‍ഹി കലാപം; കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി

JB
 ഡല്‍ഹി കലാപം; കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടര്‍ച്ചയായി നടന്ന അഞ്ച് ദിവസത്തെ സംഘപരിവാര്‍ ആക്രമണത്തില്‍ കൊല്ലപെട്ടവരുടെ എണ്ണം 39 ആയി. 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഘര്‍ഷാവസ്ഥയില്‍ അയവുവന്നതിനെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ക്ക് പത്ത് മണിക്കൂര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ 203 പോലിസ് സ്റ്റേഷനുകളില്‍ 12 സ്റ്റേഷന്‍ പരിധിയില്‍ മാത്രമാണ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത്.

കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ അവശിഷ്ടങ്ങള്‍ നിറഞ്ഞ തെരുവുകള്‍ വൃത്തിയാക്കുകയും തകര്‍ന്ന പൊതുസ്വത്ത് നവീകരിക്കാനും തുടങ്ങി. സാമുദായിക ഐക്യം മെച്ചപ്പെടുത്തുന്നതിനായി ഡല്‍ഹി പോലിസ് സമാധാന യോഗങ്ങള്‍ ആരംഭിച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ ഇത്തരം സമാധാന സമിതി യോഗങ്ങള്‍ തുടരുമെന്നും ഇതുവരെ 330 ഓളം യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Read more topics: delhi violence, 39 died,
English summary
39 died in delhi violence
topbanner

More News from this section

Subscribe by Email