Wednesday September 23rd, 2020 - 6:14:pm

ഇന്ത്യയിലെ 325 ജില്ലകള്‍ കൊറോണ മുക്തം ; കേന്ദ്ര ആരോഗ്യ മന്ത്രാലയം

suji
ഇന്ത്യയിലെ 325 ജില്ലകള്‍ കൊറോണ മുക്തം ; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തിനിടെ ആശ്വാസവാര്‍ത്ത. രാജ്യത്തെ 325 ജില്ലകളില്‍ ഇതുവരെ കൊറോണ വൈറസ് രോ?ഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 941 പുതിയ കേസുകള്‍. രോഗബാധിതരായ 37 പേര്‍ മരിച്ചു. മരണസംഖ്യ 414 ആയി. ഇതോടെ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 12,380 ആയി ഉയര്‍ന്നു.

ഇന്ത്യയില്‍ ഇതുവരെ 2,90,401 ടെസ്റ്റുകള്‍ നടത്തിതായി ഡോ.രാമന്‍ ആര്‍ ഗംഗാഖേഡ്കര്‍, ഐസിഎംആര്‍ അറിയിച്ചു. അതില്‍ 30,043 എണ്ണം കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഇതില്‍ 26,331 ടെസ്റ്റുകള്‍ ഐസിഎംആറിന്റെ 176 ലാബുകളിലും 3712 എണ്ണം 78 സ്വകാര്യ ലാബുകളിലുമാണ് നടത്തിയത്.

 

Read more topics: 325 districts ,india,covid19
English summary
325 districts in india have no cases of covid19
topbanner

More News from this section

Subscribe by Email