ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന സംഭവമാണ് പുറത്തുവരുന്നത്. ദിവസങ്ങളോളം പട്ടിണി കിടന്ന മൂന്നു വയസുകാരിയ്ക്ക് പാല്‍കുപ്പിയില്‍ അച്ഛന് നിറച്ചു നല്‍കിയത് മദ്യം. ഡല്‍ഹി കമ്മീഷന് ഫോര്‍ വിമണിന്റെ ഇടപെടലിലാണ് സത്യം പുറത്തുവന്നത്. അയല്‍ക്കാര്‍ അറിയിച്ചതോടെയാണ് അധികൃതര്‍ സ്ഥലത്തെത്തിയത്. മദ്യപിച്ച് ലക്കുകെട്ട സ്ഥിതിയിലായിരുന്നു കുട്ടിയുടെ പിതാവ്. മലവിസര്‍ജ്ജ്യത്തില്‍ മൃതപ്രായയായി കിടക്കുകയായിരുന്നു മൂന്നുവയസുകാരി. വനിതാ കമ്മീഷന് അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി കുഞ്ഞിനെയും അച്ഛനേയും സ്റ്റേഷനിലേക്ക് മാറ്റി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഓട്ടോ ഡ്രൈവറായ ഇയാളുടെ ഭാര്യ ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. പിന്നീട് കുഞ്ഞിനെ തനിച്ചാക്കിയാണ് ഇയാള്‍ പുറത്തുപോയിരുന്നത്. അയല്‍ക്കാര്‍ സഹായിക്കാമെന്നേറ്റിട്ടും ഇയാള്‍ സമ്മതിച്ചിരുന്നില്ല. ദിവസങ്ങളോളം മാലിന്യത്തില്‍ കിടന്ന കുഞ്ഞിന്റെ ശരീരത്തില്‍ ഇന്‍ഫെക്ഷനുണ്ട്. മര്‍ദ്ദനമേറ്റ പാടും ഉണ്ട്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം .