Wednesday September 23rd, 2020 - 7:13:pm

കാശ്മീരില്‍ പോലീസും സൈന്യവും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൂന്നു ഭീകരര്‍ പിടിയില്‍

sadu prakash
കാശ്മീരില്‍ പോലീസും സൈന്യവും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൂന്നു ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: തെക്കന്‍ കാശ്മീരിലെ കുല്‍ഗാം ജില്ലയിലെ കുന്ധ് മേഖലയില്‍ ഭീകരര്‍ക്ക് വേണ്ടി പോലീസും സൈന്യവും നടത്തിയ സംയുക്ത തെരച്ചില്‍ മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. ഐ.ജി മുനീര്‍ ഖാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മേഖലയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ സൈനികന്‍ മരിച്ചിരുന്നു. പിന്നാലെ നടത്തിയ തെരച്ചിലിലാണ് മൂന്ന് പേര്‍ പിടിയിലായതെന്നും കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നും ഐ.ജി ഖാന്‍ പറഞ്ഞു.

ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഭീകരന്‍ അത്താ മുഹമ്മദ് മാലിക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ വെടിയേറ്റ് രക്തത്തില്‍ കുളിച്ച നിലയിലാണ് പരിക്കേറ്റ ഭീകരനെ കണ്ടെത്തിയതെന്നും ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അപകടനില തരണം ചെയ്തുവെന്നും ഖാന്‍ പറഞ്ഞു.

നവംബര്‍ 14-നാണ് പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം മനസിലാക്കി പോലീസും സൈന്യവും നടപടി തുടങ്ങിയത്. പിന്നീടുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും ഭീകരനും കൊല്ലപ്പെട്ടിരുന്നു.

 

Read more topics: terrorists, arrested, kashmir
English summary
3 terrorists arrested in kashmir
topbanner

More News from this section

Subscribe by Email