Monday April 12th, 2021 - 9:35:am

പൗരത്വ നിയമം ; സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ മൂന്നു പാർട്ടികൾ പങ്കെടുക്കില്ല

Anusha unni
പൗരത്വ നിയമം ; സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ മൂന്നു പാർട്ടികൾ പങ്കെടുക്കില്ല

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്പെടുത്താൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാർനർജി, ബിഎസ്പി നേതാവ് മായവതി, ആം ആദ്മി പാർട്ടി എന്നിവർ യോഗത്തിൽ പങ്കെടുക്കില്ല . ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പാർലമെന്‍റ് അനക്സിലാണ് യോഗം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രതിഷേധത്തിന്‍റെ ഭാഗമായി ഇടത് പാർട്ടികൾ അക്രമം സമരം നടത്തുന്നുവെന്ന് ആരോപിച്ചാണ് മമത യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പണിമുടക്കിനിടെ ബംഗാളിൽ തൃണമൂൽ-സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. കോൺഗ്രസ് രാഷ്ട്രീയ നാടകം കളിക്കുന്നുവെന്ന് ആരോപിച്ചാണ് ബി.എസ്.പി വിട്ടുനിൽക്കുന്നത്. രാജസ്ഥാനിലെ കോട്ടയിൽ ശിശുമരണം ഉണ്ടായ ആശുപത്രി സന്ദർശിക്കാത്ത പ്രിയങ്ക ഗാന്ധി, ഉത്തർപ്രദേശിലെ ചെറിയ സംഭവങ്ങൾ പോലും രാഷ്ട്രീയവത്കരിക്കുകയാണെന്നാണ് മായാവതിയുടെ ആരോപണം.

ഏറ്റവും ഒടുവിലാണ് ആം ആദ്മി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ എവിടെയും ആം ആദ്മി പാർട്ടി പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. നേരത്തെ ആർട്ടിക്കിൾ 370 പിൻവലിച്ചപ്പോഴും ആം ആദ്മി പാർട്ടി സമരരംഗത്ത് ഉണ്ടായിരുന്നില്ല.

Read more topics: newdelhi,sonia gandhi, NRC,
English summary
3 parties will not attend the meeting convened by Sonia Gandhi
topbanner

More News from this section

Subscribe by Email