Sunday April 5th, 2020 - 3:31:am
topbanner

വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ച 3 പേർ അറസ്റ്റിൽ

Anusha unni
വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ച 3 പേർ അറസ്റ്റിൽ

കോയമ്പത്തൂര്‍: വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിൽ. മണികണ്ഠന്‍, സുഭാഷ്, പ്രാദേശിക പത്രപ്രവര്‍ത്തകനായ മാരുതാചലം എന്നിവരാണ് അറസ്റ്റിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സായിബാബ കോളനിയിലെ കൃഷ്ണപ്പന്‍ നഗറിലാണ് കേസിനാസ്പദമായ സംഭവം. നാല് മാസം മുന്‍പ് ഇവിടെയുള്ള പെട്രോള്‍ ബങ്കിലെ വനിതാ സ്റ്റാഫിന്റെ ഡ്രസിങ് റൂമില്‍ ഒളിപ്പിച്ചു വച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വസ്ത്രം മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സുഭാഷ് പകര്‍ത്തിയിരുന്നു. മണികണ്ഠന്റെ ഭാര്യ മൊബൈല്‍ പരിശോധിച്ചപ്പോള്‍ വീഡിയോ കാണുകയും അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ഫോണ്‍ ഇല്ലാതാക്കി.

എന്നാല്‍ ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെയാണ് വനിതാ ജീവനക്കാർ സായിബാബ കോളനി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Read more topics: coimbathore,arrested
English summary
3 arrested for spread bad images in social media
topbanner

More News from this section

Subscribe by Email