വാരണാസി: പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായി ബന്ധം പുലര്‍ത്തിവന്ന യുവാവിനെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡാണ് 23 വയസുകാരനെ അറസ്റ്റ് ചെയ്തത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
പാക്കിസ്ഥാനിലെ ഐഎസ്ഐ ഏജന്റുമാര്‍ക്ക് നിര്‍ണായക സൈനിക വിവരങ്ങള്‍ യുവാവ് ചോര്‍ത്തി നല്‍കിയെന്ന് ഭീകരവിരുദ്ധ സ്ക്വാഡ് അറിയിച്ചു. പാക് ഏജന്റുമാരുമായി സംസാരിക്കാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ഇയാളില്‍നിന്ന് കണ്ടെടുത്തു.
യുവാവ് രണ്ടു തവണ പാക്കിസ്ഥാന് സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.