Tuesday November 19th, 2019 - 11:59:pm
topbanner

കാമുകിയെ കാണാന്‍ വീട്ടിലെത്തി 12ാം ക്ലാസുകാരനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

suji
കാമുകിയെ കാണാന്‍ വീട്ടിലെത്തി 12ാം ക്ലാസുകാരനെ ബന്ധുക്കള്‍ തല്ലിക്കൊന്നു

കാമുകിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്നു. ത്രിപുരയിലെ ഗോമതി എന്ന ജില്ലയിലാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിപിന്‍ സര്‍ക്കാര്‍ എന്ന 12ാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. ഈ കുട്ടി പെണ്‍കുട്ടിയുമമായി പ്രണയത്തിലായിരുന്നു. മുമ്പൊരിക്കല്‍ പെണ്‍കുട്ടിയെ അവളുടെ വീട്ടിലെത്തി കണ്ടതിന് റിപിന് മര്‍ദ്ദനമേറ്റിരുന്നു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനെത്തിയ റിപിനെ ഒരു സംഘം വീടിന് അകത്തു നിന്നും പിടികൂടുകയായിരുന്നു. സംഭവമറിഞ്ഞ് ആരോ റിപിന്റെ അമ്മാവന്‍ പ്രഫുലിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയെങ്കിലും ആള്‍ക്കൂട്ടം ഇയാളെ തടയുകയായിരുന്നു. അമ്മാവനെ പിടിച്ചുവച്ച ശേഷമാണ് റിപിനെ ആള്‍ക്കൂട്ടം തല്ലി അവശനാക്കിയത്. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ാള്‍ക്കൂട്ടം പോയിരുന്നു. റിപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

Read more topics: 17 year boy ,kill, mob
English summary
17 year boy killed mob
topbanner

More News from this section

Subscribe by Email