Wednesday November 20th, 2019 - 12:31:am
topbanner

കാമുകന് കിടിലന്‍ ബൈക്ക് സമ്മാനിക്കാന്‍ സ്വന്തം വീട്ടില്‍ നിന്ന് 1.73 ലക്ഷം മോഷ്ടിച്ച 16 കാരി പിടിയില്‍

suji
കാമുകന് കിടിലന്‍ ബൈക്ക് സമ്മാനിക്കാന്‍ സ്വന്തം വീട്ടില്‍ നിന്ന് 1.73 ലക്ഷം മോഷ്ടിച്ച 16 കാരി പിടിയില്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


കാമുകന് പിറന്നാള്‍ സമ്മാനം നല്‍കാന്‍ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ച 16 വയസ്സുകാരിയെ പൊലീസ് പിടികൂടി. സ്‌പോര്‍ട്ട് ബൈക്ക് വാങ്ങി നല്‍കാന്‍ 1.73 ലക്ഷം രൂപയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. ഛത്തീസ്ഗഡില്‍ റായ്പൂര്‍ ജില്ലയിലെ ഖാംത്രോയിലാണ് സംഭവം.

വീട്ടിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് മോഷണം നടത്തിയത് വീട്ടില്‍ തന്നെയുള്ളവരാണെന്ന നിഗമനത്തില്‍ എത്തിയിരുന്നു. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. അച്ഛന്‍ കുളിക്കാന്‍ പോയ സമയത്ത് പെണ്‍കുട്ടി പാന്റിനുള്ളില്‍ നിന്ന് അലമാരിയുടെ താക്കോല്‍ എടുക്കുകയും പണമെടുത്ത് കാമുകന് നല്‍കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

Read more topics: 16 year girl ,arrest, stealing, bike
English summary
16 year girl arrested for stealing 1.73 lakh from home
topbanner

More News from this section

Subscribe by Email