Wednesday April 8th, 2020 - 8:09:pm
topbanner

ഡല്‍ഹി സംഘര്‍ഷം ; മരണ സംഖ്യ 17ആയി ; 56 പോലീസുകാരടക്കം 200 ലേറെ പേര്‍ക്ക് പരിക്ക്

suji
ഡല്‍ഹി സംഘര്‍ഷം ; മരണ സംഖ്യ 17ആയി ; 56 പോലീസുകാരടക്കം 200 ലേറെ പേര്‍ക്ക് പരിക്ക്

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ മൂന്നുദിവസമായി നടന്നുവരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. മുസ്തഫാബാദിലെ അക്രമത്തില്‍ അര്‍ദ്ധരാത്രി ഒരാള്‍ കൂടി മരിച്ചു. 12 പേര്‍ക്ക് കൂടി വെടിയേറ്റു. 56 പൊലീസുകാരടക്കം ഇരുന്നൂറിലേറെപ്പേര്‍ക്ക് പരിക്കുണ്ട്. 35 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയും പലയിടത്തും അക്രമം തുടരുകയാണ്. വെടിയേറ്റ് പരിക്ക് പറ്റിയവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നൂറുകണക്കിന് കടകളും വാഹനങ്ങളും കത്തിച്ചു. പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൗജ് പൂര്‍, ജാഫ്രാബാദ്, ചാന്ദ്!ബാദ്, കര്‍വാള്‍ നഗര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ. മേഖലയില്‍ മാര്‍ച്ച് 4 വരെ നിരോധനാജ്ഞ തുടരും.

അതേസമയം ഡല്‍ഹിയില്‍ സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ അമിത് ഷാ തിരുവനന്തപുരം സന്ദര്‍ശനം റദ്ദാക്കി. അന്തരിച്ച മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് പി.പരമേശ്വരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തിച്ചേരേണ്ടതായിരുന്നു. കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായ പശ്ചാതലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു.24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേര്‍ത്തത്. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ പുതിയതായി നിയമിച്ച സ്‌പെഷ്യല്‍ ദില്ലി കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു.

നേരത്തെ, ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നത്. കലാപം നിയന്ത്രിക്കാന്‍ ആവശ്യത്തിന് സേനയെ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിനിടെയാണ് മൂന്നാമത്തെ യോഗം അമിത് ഷാ വിളിച്ചിരിക്കുന്നത്.

Read more topics: 14 died,delhi ,violence ,attack
English summary
14 died in delhi violence
topbanner

More News from this section

Subscribe by Email